Govt sits on post-noteban jobs report, two top statistics panel members quit
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് വന്‍തോതില്‍ ജോലികള്‍ നഷ്ടമായെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിയെന്ന് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ പ്രമുഖരായ രണ്ട് അംഗങ്ങള്‍ രാജിവെച്ചു. തങ്ങളുടെ ജോലികള്‍ മറ്റുള്ള ശക്തികള്‍ നിയന്ത്രിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ജോലിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും രാജിവെച്ച ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പിസി മോഹനന്‍, കമ്മീഷന്‍ അംഗം ജെവി മീനാക്ഷി എന്നിവര്‍ പറയുന്നു.